You are Here : Home / News Plus

ബംഗ്ളാദേശില്‍ രണ്ടു പേര്‍കൂടി കൊല്ലപ്പെട്ടു

Text Size  

Story Dated: Saturday, January 04, 2014 08:13 hrs UTC

തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും ഭരണകക്ഷി അനുകൂലികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ബംഗ്ളാദേശില്‍ രണ്ടു പേര്‍കൂടി കൊല്ലപ്പെട്ടു. ദിനാജ്പൂര്‍ ജില്ലയില്‍ ഉള്ളി കയറ്റിയത്തെിയ ട്രക്കിനു നേരെയുണ്ടായ ആക്രമണത്തില്‍ ഡ്രൈവറും ഉള്ളിവ്യാപാരിയും കൊല്ലപ്പെട്ടതായാണ് പൊലീസ് റിപ്പോര്‍ട്ട്.
ഭഗന്‍ബുയാന്‍ മേഖലയില്‍ നാല് പോളിങ് സ്റ്റേഷനുകള്‍ സമരാനുകൂലികള്‍ അഗ്നിക്കിരയാക്കി. ധാക്കയില്‍ ബസിനു നേരെയുണ്ടായ പെട്രോള്‍ബോംബ് ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.