You are Here : Home / News Plus

സ്ഥാനം വേണ്ട; മുന്നണിയില്‍ തുടരും: ആഞ്ഞടിച്ചു പിള്ള

Text Size  

Story Dated: Friday, January 03, 2014 11:54 hrs UTC

സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ബാലകൃഷ്ണ പിള്ള. യു.ഡി.എഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല.യു.ഡി.എഫില്‍ ഉറച്ചു നില്‍ക്കുമെന്ന് പറഞ്ഞ പിള്ള മുന്നണിയില്‍ സ്ഥാനമാനങ്ങള്‍ വേണ്ടെന്നും അറിയിച്ചു. യു.ഡി.എഫ് അനാദരവും വഞ്ചനയും പ്രതികാരവും കാട്ടുന്നു. ഇനിയും അപമാനിതരാവാന്‍ ഞങ്ങള്‍ ഇല്ലെന്നും ഈ സര്‍ക്കാര്‍ ഇനി എത്ര കാലമെന്ന് അറിയില്ലെന്നും പിള്ള ചൂണ്ടിക്കാട്ടി. കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ചര്‍ച്ച നടന്നുവെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണ്.പുതുതായി വരുന്ന പ്രശ്നങ്ങള്‍ക്ക് പിന്തുണ കൊടുക്കേണ്ട ബാധ്യത ഞങ്ങള്‍ക്ക് ഇല്ല. കേന്ദ്രത്തില്‍ യു.പി.എ നടപ്പിലാക്കുന്ന ജനദ്രോഹ പരിപാടികളെ പിന്തുണക്കില്ല.ജനദ്രോഹ തീരുമാനങ്ങള്‍ക്കെതിരെ പത്തിന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനിച്ചതായും പിള്ള അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.