You are Here : Home / News Plus

ചെന്നിത്തലക്ക് ആഭ്യന്തരം; തിരുവഞ്ചൂരിനു വനവും പരിസ്ഥിതിയും

Text Size  

Story Dated: Wednesday, January 01, 2014 11:54 hrs UTC

ചുമതലയേറ്റ മന്ത്രി രമേശ് ചെന്നിത്തലക്ക് ആഭ്യന്തരവും വിജിലന്‍സും ജയിലും ലഭിക്കും.തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വനം,ഗതാഗതം,പരിസ്ഥിതി വകുപ്പുകളായിരിക്കും നല്‍കുന്നത്.മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്നും രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലന്‍സും ഏറ്റെടുത്തു. കെ.ബി.ഗണേഷ്കുമാര്‍ മുമ്പ് വഹിച്ചിരുന്ന വനം,പരിസ്ഥിതി വകുപ്പുകളാണ് തിരുവഞ്ചൂരിനുള്ളത്.ഒപ്പം മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ചുമതലയിലിരുന്ന ഗതാഗതവും തിരുവഞ്ചൂരിന് നല്‍കിയിട്ടുണ്ട്.വകുപ്പുകള്‍ സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ ഗവര്‍ണ്ണറെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.