കോണ്‍ഗ്രസ്സിലെ പദവികള്‍ എ ഐ ഗ്രൂപ്പുകള്‍ മാത്രമായി വീതിച്ചെടുക്കുന്നതിനെതിരെ സോണിയാഗാന്ധിക്ക് കത്ത്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.കെപിസിസി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശിയാണ് പാര്‍ട്ടി അധ്യക്ഷയ്ക്ക് നിലവിലുള്ള നാല് ഗ്രൂപ്പുകള്‍ക്കും സ്ഥാനങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയത്.രമേശ് ചെന്നിത്തല നയിക്കുന്ന വിശാല ഐ ഗ്രൂപ്പിനും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പിനും 50-50 അനുപാതത്തില്‍ പാര്‍ട്ടി പദവികള്‍ നല്കുന്നതിനെയാണ് കത്തില്‍ എതിര്‍ക്കുന്നത്.
Comments