അഴിമതിയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യ സമരത്തിനാണ് തുടക്കമിടുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി നിയുക്ത മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാള്‍. അഴിമതി തുടച്ചു നീക്കുന്നതിനാണ് പ്രധാന മുന്‍ഗണന. അതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും കെജ് രിവാള്‍ പറഞ്ഞു. സാധാരണക്കാരുടെ വിജയമാണ് എ.എ.പി സര്‍ക്കാര്‍ രൂപീകരണത്തോടെ സംജാതമാകുന്നത്. ചരിത്ര പ്രാധാന്യമുള്ള ദിവസമാണിത്- അദ്ദേഹം പറഞ്ഞു
Comments