ഇടുക്കി ജില്ലയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ശനിയാഴ്ച നടത്താനിരിക്കുന്ന ഹര്‍ത്താലിന് എല്‍.ഡി.എഫ് പിന്തുണ. മന്ത്രിസഭ തീരുമാനപ്രകാരം പട്ടയം നല്‍കുന്നതിന് പുറപ്പെടുവിച്ച ഉത്തരവില്‍ ഒട്ടേറെ അവ്യക്തതകള്‍ ഉണ്ടെന്നും വ്യവസ്ഥകള്‍ കര്‍ഷകര്‍ക്ക് ദോഷകരമാണെന്നും ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
അതേസമയം, പട്ടയ വിതരണത്തിനായി തൊടുപുഴയിലെ ത്തുന്ന മുഖ്യമന്ത്രിയെ തടയാനുള്ള തീരുമാനം പിന്‍വലിച്ചതായി സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ അറിയിച്ചു.
രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പാല്, പത്രം, ആശുപത്രി, വിവാഹം, മരണം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Comments