You are Here : Home / News Plus

ദേവയാനിയുടെ അറസ്റ്റ്: യുഎസിനു തെറ്റുപറ്റിയെന്ന് അഭിഭാഷകന്‍

Text Size  

Story Dated: Wednesday, December 25, 2013 06:14 hrs UTC

ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡയെ അറസ്റ്റുചെയ്ത യു.എസ് അധികൃതര്‍ക്ക് തെറ്റുസംഭവിച്ചതായി അഭിഭാഷകന്‍. വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ മനസ്സിലാക്കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് തെറ്റുപറ്റിയതായും അഭിഭാഷകന്‍ ഡാനിയല്‍ അര്‍ഷാക് പറഞ്ഞു. ദേവയാനിയും വീട്ടുജോലിക്കാരിയും തമ്മിലുള്ള കരാര്‍ പ്രകാരം 1560 ഡോളറാണ് ശമ്പളമായി അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ ദേവയാനിയുടെ അടിസ്ഥാനശമ്പളമായ 4500 ഡോളര്‍ എന്നത് വീട്ടുജോലിക്കാരിയുടെ പ്രതീക്ഷിത ശമ്പളമായാണ് ഉദ്യോഗസ്ഥന്‍ ധരിച്ചത്- അഭിഭാഷകന്‍ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.