You are Here : Home / News Plus

ദിലീപിനെ ഇന്ന് സെന്‍ട്രല്‍ എക്സൈസ് ചോദ്യം ചെയ്യും

Text Size  

Story Dated: Monday, December 23, 2013 05:23 hrs UTC

നടന്‍ ദിലീപിനെ തിങ്കളാഴ്ച സെന്‍ട്രല്‍ എക്സൈസ് ചോദ്യം ചെയ്യും. രാവിലെ 10.30ന് കൊച്ചിയിലെ സെന്‍ട്രല്‍ എക്സൈസ് കമീഷണര്‍ മുമ്പാകെ ഹാജരാകാന്‍ ദിലീപിന് നോട്ടീസ് നല്‍കി. വീട്ടിലും ഓഫിസിലും റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട നടപടികളുടെ തുടര്‍ച്ചയായാണ് ചോദ്യം ചെയ്യല്‍. സഹോദരന്‍ അനൂപിനോടും തിങ്കളാഴ്ച ഈ സമയം ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച ദിലീപിന്‍െറ വീട്ടില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന്‍േറയും വിദേശ കറന്‍സികളുടെയുമുള്‍പ്പെടെ ഉറവിടം കണ്ടത്തൊനാണ് ചോദ്യം ചെയ്യല്‍. ഉറവിടം കൃത്യമായി വെളിപ്പെടുത്തണമെന്ന ആവശ്യവും നോട്ടീസിലുണ്ട്. ദിലീപിനെതിരെ കേസെടുക്കണമോ എന്ന് ചോദ്യം ചെയ്യലിന് ശേഷം തീരുമാനിക്കുമെന്നാണ് സൂചന. ദിലീപിന്‍െറയും സംവിധായകന്‍ ലാല്‍ജോസിന്‍െറയും വീടുകളിലും ഓഫിസുകളിലും സ്ഥാപനങ്ങളിലുമാണ് ശനിയാഴ്ച റെയ്ഡ് നടത്തിയത്. ദിലീപിന്‍െറ വീട്ടില്‍നിന്ന് 13 ലക്ഷവും വിദേശ കറന്‍സിയും പണമിടപാട് സംബന്ധിച്ച നിരവധി രേഖകളും പിടിച്ചെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.