You are Here : Home / News Plus

ഉപരോധസമരത്തിനിടെ പ്രതിഷേധിച്ച വീട്ടമ്മയ്ക്ക് ചിറ്റിലപ്പള്ളിയുടെ അഞ്ചുലക്ഷം

Text Size  

Story Dated: Friday, December 13, 2013 07:52 hrs UTC

ഉപരോധസമരത്തിനിടെ പ്രതിഷേധിച്ച വീട്ടമ്മയ്ക്ക് അഞ്ചുലക്ഷം രൂപയുടെ പാരിതോഷികം. വിഗാര്‍ഡ്‌ ചെയര്‍മാന്‍ കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയാണ് പാരിതോഷികം നല്‍കുന്നത്.ക്ലിഫ്‌ഹൗസിനു സമീപം താമസിക്കുന്ന സന്ധ്യയെന്ന യുവതി ഇരുചക്രവാഹനത്തില്‍ എത്തിയപ്പോള്‍ ബാരിക്കേഡ്‌ വഴിമുടക്കിയതിനേത്തുടര്‍ന്നാണ് പൊലീസിനും എല്‍ഡിഎഫ്‌ നേതാക്കള്‍ക്കും നേരേ തട്ടിക്കയറിയത്.സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്നുവെന്നാരോപിച്ചായിരുന്നു അവരുടെ രോഷം. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു സമരം നടത്തുന്നത് എന്തിനാണെന്നു യുവതി ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.