You are Here : Home / News Plus

പ്രതികളുടെ ഫോണ്‍ ഉപയോഗം: ആഭ്യന്തരമന്ത്രി മറുപടി പറയണം -കെ. സുധാകരന്‍

Text Size  

Story Dated: Monday, December 02, 2013 08:04 hrs UTC

 

ടി.പി വധക്കേസ് പ്രതികള്‍ ജയിലിനുള്ളില്‍ ഫോണും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കുന്നത് നഗ്നമായ ചട്ടലംഘനമാണ് കെ. സുധാകരന്‍ എംപി. ആഭ്യന്തരമന്ത്രി അറിഞ്ഞാണോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജയിലിനുള്ളില്‍ നടക്കുന്നതെന്ന് പരിശോധിക്കണം. ജയിലിലെ ഗുരുതര സുരക്ഷാവീഴ്ചകള്‍ക്ക് ആഭ്യന്തരമന്ത്രി മറുപടി പറയണം. കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.

ഇടതുപക്ഷത്തെ സഹായിക്കുന്നത് യു.ഡി.എഫിലെ ആളുകളാണ്. ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീയുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ടി.പി വധക്കേസിലെ വീഴ്ചകള്‍ സംബന്ധിച്ച് എ.ഐ.സി.സിയെ വിവരം അറിയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ആഭ്യന്തരമന്ത്രിയെ താഴെയിറക്കാന്‍ ആരും ശ്രമിക്കുന്നില്ല. അങ്ങനെ തോന്നുന്നെങ്കില്‍ അത് അദ്ദേഹത്തിന്റെ കുറ്റബോധം കൊണ്ടാണെന്നും വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.