You are Here : Home / News Plus

അടുത്ത 24 മണിക്കൂറിൽ ന്യൂനമര്‍ദ്ദം വീണ്ടും ശക്തിപ്പെടും,വടക്കൻ ജില്ലകളിൽ മഴ കനക്കും

Text Size  

Story Dated: Wednesday, August 14, 2019 09:16 hrs UTC

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഇപ്പോൾ ഛത്തീസ്‍ഗഡ് മേഖലയിലേക്ക് എത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിൽ ഈ നൂന്യമര്‍ദ്ദം കൂടുതൽ ശക്തിപ്രാപിക്കും. അതിനാൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്, ആലപ്പുഴ മുതൽ വടക്കോട്ട് ഉള്ള ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മലപ്പുറം മുതൽ വടക്കോട്ട് ഉള്ള ജില്ലകളിളായിരിക്കും ശക്തമായ മഴ പെയ്യുക. മറ്റന്നാൾ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More