You are Here : Home / News Plus

കവളപ്പാറയിലെ ദുരന്തമുഖത്ത് പിണറായി

Text Size  

Story Dated: Tuesday, August 13, 2019 09:53 hrs UTC

കവളപ്പാറയിലെ ഉരുൾപ്പൊട്ടൽ പ്രദേശത്തെത്തി ദുരന്തബാധിതരെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കേൾക്കുമ്പോൾ ഞെട്ടലുണ്ടാകുന്ന കാര്യങ്ങളാണ് കവളപ്പാറയിലുണ്ടായത്. ഇനിയങ്ങോട്ട് എന്ത് ചെയ്യുമെന്നാണ് ആലോചിക്കേണ്ടത്. എല്ലാറ്റിനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് പിണറായി വിജയൻ ഉറപ്പ് നൽകി. എല്ലാറ്റിനെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കണം. കഴിഞ്ഞ വര്‍ഷം മഹാപ്രളയം ഉണ്ടായപ്പോൾ കേരളം അതിജീവിച്ചു. പ്രളയക്കെടുതികൾ പരിഹരിച്ച് വരുന്നതിനിടക്കാണ് വീണ്ടും ദുരിതം ഉണ്ടായത്. അന്നത്തെ ഒരുമ രാജ്യവും ലോകവും ശ്രദ്ധിച്ചു, അതുകൊണ്ടുതന്നെ ഏറ്റവുമധികം പ്രാധാന്യം നൽകേണ്ടത് ഒന്നിച്ച് നിൽക്കാൻ തന്നെയാകണമെന്നും പിണറായി വിജയൻ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More