You are Here : Home / News Plus

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രഗോപുരത്തിന്റെയും കൊടിമരത്തിന്റെയും വലിപ്പം കുറയ്ക്കണന്ന എയര്‍പോര്‍ട്ട് അതോറിറ്റി

Text Size  

Story Dated: Tuesday, November 12, 2013 11:47 hrs UTC

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രഗോപുരത്തിന്റെയും കൊടിമരത്തിന്റെയും വലിപ്പം കുറയ്ക്കണന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും കിറ്റ് കോയുടെയും നീര്‍ദ്ദേശം അപ്രായോഗികവും പ്രതിഷേധാര്‍ഹവുമാണെന്ന് പൈതൃക ഗ്രാമ കര്‍മസമിതി മുഖ്യ രക്ഷാധികാരി കുമ്മനം രാജശേഖരന്‍. ഈ നീര്‍ദ്ദേശം നടപ്പിലാക്കിയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും. തീ കൊള്ളി കൊണ്ട് തലചൊറിയലാണ് . ചിരപുരാതനമായ ആറന്മുള ക്ഷേത്രത്തിന്റെ ഏറ്റവും സുപ്രധാനമായ ഭാഗങ്ങളാണ് കൊടിമരവും ഗോപുരവും, അതിനു സംഭവിക്കുന്ന ഏത് ആഘാതവും ഭക്തജനത്തിനു വേണ്ടി ആറന്മുള ക്ഷേത്രം വേണ്ടെന്നു വെക്കുകയാണോ ഏതാണ് അഭികാമ്യമെന്നു സര്‍ക്കാരും വിമാനത്താവള കമ്പനിയും തീരുമാനിക്കണം. ഒരു ജനതയുടെ വിശ്വാസവും സംകൽപ്പവും പരമപ്രധാനമാണ്. അത് മാനീക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ആരന്മുള ക്ഷേത്രത്തിന്റെ പ്രതിഭാസസങ്കല്പ്പം പ്രക്യതി സങ്കേതങ്ങളായ പുത്തരികണ്ടം , പുത്തരിയാൽ, കാവ്, കുളം, നീര്‍ത്തടം, വയൽ, മല, പുഴ, തുടങ്ങിയവയെ ആധാരമാക്കിയിട്ടുള്ളതാണെന്ന് തത്വശാസ്ത്രവിദഗ്ദ്ധര്‍ പറയുന്നു. ക്ഷേത്രത്തെ മാത്രമല്ല, പമ്പാനദി, പള്ളിയോടം, വള്ളംകളി തുടങ്ങി പൈതൃകവുമായി ബന്ധപ്പെട്ട എല്ലാ സങ്കേതങ്ങളെയും നശിപ്പിക്കണമെന്ന ഗൂഢോദ്ദെശ്യത്തോടെ ചില ശക്തികള്‍ നടത്തുന്ന സമര്‍ത്ഥമായ കരുനീക്കങ്ങളാണ് ഇപ്പോള്‍ മറ നീക്കി പുറത്തു വന്നിട്ടുള്ളത്. പൈതൃകം തകർക്കാനും ജനങ്ങളുടെ ആത്മവീര്യം നശിപ്പിക്കാനും ശിഥിലമാക്കാനും വളരെ പെട്ടെന്ന് സാധിക്കുമെന്ന കണക്ക് കൂട്ടലാണ് ഇക്കൂട്ടര്‍ക്കുള്ളത്. ഈ കുതന്ത്രങ്ങള്‍ ആറന്മുളയിൽ വിലപ്പോവില്ല. എല്ലാ പൈതൃകസമ്പത്തുകളെയും എന്തു ത്യാഗം സഹിച്ചും പരിരക്ഷിക്കും കുന്നുകളും മരങ്ങളും വീടുകളും ക്ഷേത്രഭാഗങ്ങളും നീക്കം ചെയ്തു കൊള്ളാമെന്നുള്ള ഉറപ്പിലാണ് കെ.ജി.എസ്. ഗ്രൂപ്പ് വ്യോമയാന മന്ത്രാലയത്തിൽ വീണ്ടും ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. കെ.ജി.എസ്.നാളിതുവരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്കിയിട്ടുള്ള ഉറപ്പുകള്‍ എന്തെല്ലാമാണെന്ന് ഇനിയെങ്കിലും വ്യക്തമാക്കണം. സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിച്ച് അവ്യക്തത നീക്കം ചെയ്യേണ്ടതാണെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.