You are Here : Home / News Plus

രാജിയില്‍ ഉറച്ച് രാഹുല്‍

Text Size  

Story Dated: Thursday, June 27, 2019 08:32 hrs UTC

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുമെന്ന മുന്‍തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ തുടരുന്നു. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്‍ററി യോഗത്തില്‍ രാജിതീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്ന് രാഹുലിനോട് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ദേശം അവഗണിച്ച രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ കണ്ടെത്തണം എന്ന നിലപാട് ആവര്‍ത്തിച്ചു. ഹൈക്കമാന്‍ഡിലെ മുതിര്‍ന്ന നേതാക്കളും പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമെല്ലാം ദിവസങ്ങളായി ഇക്കാര്യത്തില്‍ രാഹുലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും രാജിതീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ രാഹുല്‍ തയ്യാറായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More