You are Here : Home / News Plus

റിസര്‍വ് ബാങ്കിന്‍റെ ധനനയം പ്രഖ്യാപിച്ചു

Text Size  

Story Dated: Thursday, June 06, 2019 08:20 hrs UTC

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ അവലോകന സമിതി റിസര്‍വ് ബാങ്കിന്‍റെ ധനനയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് 25 ബേസിസ് പോയിന്‍റ്സിന്‍റെ കുറവ് വരുത്തി. ഇതോടെ 6.0 ആയിരുന്ന റിപ്പോ നിരക്ക് .25 ശതമാനം കുറഞ്ഞ് 5.75 ശതമാനമായി. നിരക്കുകളില്‍ മാറ്റം വരുത്തിയതിനൊപ്പം ധനനയ നിലപാടിലും റിസര്‍വ് ബാങ്ക് ശ്രദ്ധേയമായ മാറ്റം വരുത്തി. ഏപ്രിലില്‍ ന്യൂട്രലായിരുന്ന ധനനയ നിലപാട് അക്കോമഡേറ്റീവ് എന്ന നിലയിലേക്ക് റിസര്‍വ് ബാങ്ക് മാറ്റി. ജിഡിപിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തിലുണ്ടായ ഇടിവില്‍ നിന്ന് കരകയറാന്‍ രാജ്യത്തെ സഹായിക്കുന്നതാണ് പുതിയ ധനനയ നിലപാട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More