You are Here : Home / News Plus

സിറോ മലബാർ സഭ ഭൂമി ഇടപാട്; കർദ്ദിനാളിനെതിരെ കേസെടുത്ത് കോടതി

Text Size  

Story Dated: Tuesday, April 02, 2019 08:35 hrs UTC

സിറോ മലബാർ സഭയുടെ ഭൂമി ഇടപാടിൽ കർ‍ദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തു. ഭൂമി ഇടപാടിൽ പ്രഥമ ദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് കോടതി വിലയിരുത്തി. കർദ്ദിനാളിന് പുറമെ ഫാദർ ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരെയും കോടി കൂട്ടുപ്രതികളാക്കി. പ്രതികൾക്ക് തൃക്കാക്കര മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയച്ചു. സിറോ മലബാർ സഭ ഭൂമി വിൽപ്പനയിൽ നികുതി വെട്ടിച്ചതിന് ആദായ നികുതി വകുപ്പ് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് എതിരെ ഇന്നലെ കോടികളുടെ പിഴ ചുമത്തിയിരുന്നു. മൂന്ന് കോടി രൂപയാണ് എറണാകുളം - അങ്കമാലി അതിരൂപത പിഴയൊടുകേണ്ടത്. ആദ്യഘട്ടമായി 51 ലക്ഷം രൂപ ഇന്നലെ സഭ നേതൃത്വം ആദായ നികുതി വകുപ്പിൽ അടച്ചു. ഭൂമി കച്ചവടത്തിന്‍റെ ഇടനിലക്കാർക്കും പിഴ ചുമത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.