You are Here : Home / News Plus

അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കും; രാഹുല്‍

Text Size  

Story Dated: Wednesday, March 13, 2019 01:34 hrs UTC

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ എല്ലാ പൗരൻമാരുടെയും മിനിമം വരുമാനം കണക്കാക്കി മിനിമം വരുമാനത്തിൽ താഴെയുള്ളവര്‍ക്ക മിനിമം വരുമാനം സർക്കാർ നേരിട്ട് നൽകുമെന്ന് രാഹുല്‍ ഗാന്ധി. ഓഖി ദുരന്തത്തിൽ കേന്ദ്രം മൽസ്യത്തൊഴിലാളികളെ സഹായിച്ചില്ലെന്ന് രാഹുൽ പറഞ്ഞു. മൽസ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങുമെന്ന് രാഹുൽ വാഗ്ദാനം ചെയ്തു. തമിഴ് സംസ്കാരത്തെയും പാരമ്പര്യത്തെയും തകർക്കാനാണ് ചില കക്ഷികളുടെ ശ്രമമെന്ന് രാഹുല്‍ ആരോപിച്ചു. തമിഴ് ഭാഷയെ തകർക്കാൻ നരേന്ദ്ര മോദിയെയും ആർഎസ് എസിനെയും അനുവദിക്കില്ലെന്ന് രാഹുല്‍ നാഗര്‍കോവിലില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.