കേരളത്തിലെ അക്രമങ്ങളുടെ ഉത്തരവാദിത്തം ബിജെപിക്കും സിപിഎമ്മിനും എന്ന് കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി മുഖ്യമന്ത്രി പെരുമാറരുത്. കേരളത്തെ യുദ്ധഭൂമിയാക്കാനുള്ള ആഹ്വാനമാണ് മുഖ്യമന്ത്രി നടത്തുന്നത്. കിളിമാനൂരിൽ ഇന്നലെ മുഖ്യമന്ത്രി നടത്തിയ പ്രസംഗം അക്രമം ആളികത്തിക്കാനുള്ള ശ്രമമാണ്. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല കുറ്റം ചുമത്തി കേസെടുത്തത് ഫാസിസ്റ്റ് നടപടി. മുഖ്യമന്ത്രി തന്നെയാണ് ഇതിനുള്ള ഉത്തരവ് കൊടുത്തിരിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Comments