നീണ്ട നാളത്തെ പ്രക്ഷോഭത്തിനൊടുവില്‍ മറാത്ത വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കുന്ന ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി. മറാത്താ വിഭാഗക്കാരെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിക്കുന്ന ബില്‍ നിയമസഭ ഐകകണ്ഠ്യേനയാണ് പാസാക്കിയത്. ഇതോടെ വിദ്യാഭാസത്തിനും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള ഉദ്യോഗത്തിലും മറാത്ത വിഭാഗത്തിന് 16 ശതമാനം സംവരണം ലഭിക്കും.
Comments