You are Here : Home / News Plus

കെ.സുരേന്ദ്രനെ കണ്ണൂരിലേക്കു കൊണ്ടുപോയി

Text Size  

Story Dated: Sunday, November 25, 2018 08:09 hrs UTC

നിലയ്ക്കലില്‍ നിന്ന് അറസ്റ്റിലായി കൊട്ടാരക്കര സബ് ജയിലിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ കണ്ണൂരിലേക്കു കൊണ്ടുപോയി.

കണ്ണൂരില്‍ പ്രൊഡക്ഷന്‍ വാറണ്ട് നില നില്‍ക്കുന്ന സാഹചര്യത്തിലാണു നടപടി. എസ്പി ഓഫിസ് മാര്‍ച്ചിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലാണ് വാറണ്ട് ഉണ്ടായിരിക്കുന്നത്. സുരേന്ദ്രനെ കണ്ണൂരില്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കുന്നതാണ്.

അതേസമയം, സുരേന്ദ്രനെ കണ്ണൂരിലേക്ക് മാറ്റുന്ന വിവരം അറിഞ്ഞ് കൊട്ടാരക്കര ജയിലിനു മുന്നിത്തിയ ബിജെപി പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍ഷമുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More