You are Here : Home / News Plus

തെലങ്കാന: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി

Text Size  

Story Dated: Tuesday, November 13, 2018 07:07 hrs UTC

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. പിസിസി പ്രസിഡന്റ്‌ എന്‍ ഉത്തംകുമാര്‍ റെഡ്ഡി ഹുസുര്‍നഗര്‍ മണ്ഡലത്തില്‍ ജനവിധി തേടും. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ആണ് പട്ടിക പുറത്തുവിട്ടത്. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ യോഗമാണ് 65 സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്‌. സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കോണ്‍ഗ്രസ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ടിഡിപിയുമായി ചേര്‍ന്ന് സഖ്യമായിട്ടാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.