You are Here : Home / News Plus

ശ്രീധരൻപിള്ളയ്ക്കും തന്ത്രിക്കുമെതിരായ കോടതിയലക്ഷ്യ ഹർജിക്ക് അനുമതിയില്ല

Text Size  

Story Dated: Monday, November 12, 2018 09:13 hrs UTC

ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളക്കും തന്ത്രി കണ്ഠരര് രാജീവർക്കും എതിരെ കോടതിയലക്ഷ്യ ഹർജി നൽകുന്നതിന് സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചു. ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള, തന്ത്രി, പന്തളം രാജ കുടുംബാംഗം തുടങ്ങി അഞ്ചുപേർക്ക് എതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാനുള്ള അനുമതിയാണ് നിഷേധിച്ചത്. ശബരിമല കേസിലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിയ്ക്കെതിരെ സംസാരിക്കുകയും സുപ്രീംകോടതിയ്ക്ക് എതിരെ പരസ്യമായി പ്രസംഗിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ അഡ്വ. ഗീനാകുമാരി, അഡ്വ.വർഷ എന്നിവര്‍ സുപ്രീംകോടതിയെ സമീപിച്ചത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More