You are Here : Home / News Plus

സനല്‍ കൊലക്കേസ് ;ഹരികുമാര്‍ ഒളിവില്‍ക്കഴിയുന്ന സ്ഥലം കണ്ടെത്തിയതായി സൂചന

Text Size  

Story Dated: Sunday, November 11, 2018 07:37 hrs UTC

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈ.എസ്.പി.ഹരികുമാര്‍ ഒളിവില്‍ക്കഴിയുന്ന സ്ഥലം അന്വേഷണ സംഘം കണ്ടെത്തിയതായി സൂചന.

നിലവില്‍ ഇയാള്‍ മൂന്നാറിനടുത്ത് കേരള-തമിഴ്നാട് അതിര്‍ത്തിക്കു സമീപം ഉള്ളതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണോദ്യോഗസ്ഥനായ എസ്.പി. കെ.എം.ആന്റണി സ്ഥലത്തെത്തിയതായും സൂചനയുണ്ട്.

ഇയാളുടെ ബന്ധുക്കളുടെയും സഹായി ബിനുവിന്റെ ബന്ധുക്കളുടെയും മൊബൈല്‍ ഫോണ്‍ നിരീക്ഷണത്തിലൂടെയാണ് അന്വേഷണസംഘത്തിന് ഇവര്‍ ഒളിവില്‍ക്കഴിയുന്ന സ്ഥലം സംബന്ധിച്ച സൂചന ലഭിച്ചത്.

ശനിയാഴ്ച ഹരികുമാര്‍ കീഴടങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.കേസിലെ പ്രതി ഹരികുമാറിന്റെ സഹോദരന്‍ മാധവന്‍ നായര്‍, ബിനുവിന്റെ മകന്‍, ഇവരുടെ ബന്ധുക്കള്‍ എന്നിവരില്‍നിന്നു അന്വേഷണസംഘം ശനിയാഴ്ച മൊഴിയെടുത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More