You are Here : Home / News Plus

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ഉമ്മന്‍ ചാണ്ടി

Text Size  

Story Dated: Sunday, November 04, 2018 06:50 hrs UTC

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി രംഗത്ത്. സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്. സര്‍ക്കാരിന്റെ രഹസ്യ അജണ്ടകള്‍ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമലയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഒരു പാര്‍ട്ടിയുടെ ആശയങ്ങളും നയങ്ങളും അടിച്ചേല്‍പ്പിക്കുകയല്ല ചെയ്യേണ്ടത്. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരും. പൊതു പ്രവര്‍ത്തകരും ഭരണസംവിധാനങ്ങളും എപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയരായിരിക്കണം.

അടിയന്തരാവസ്ഥ കാലത്ത് മാധ്യമങ്ങളെ വിലക്കിയത് ശരിയായ നടപടിയായിരുന്നില്ല. തെറ്റും ശരിയും തിരിച്ചറിയാനുള്ള അവസരം ജനങ്ങള്‍ക്കുണ്ടാകണം. അതിന് മാധ്യമങ്ങളുടെ സാന്നിധ്യവും ഇടപെടലും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ശബരിമല ഒരു പൊതുസ്ഥലമാണ്. ലക്ഷക്കണക്കിന് ആളുകള്‍ വരുന്ന സ്ഥലമാണ്. അവിടെ മാധ്യമങ്ങളുടെ സാന്നിധ്യം ആവശ്യമാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.