ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ രണ്ടാം ഘട്ട സമരത്തിനൊരുങ്ങി ബിജെപി. വരുന്ന എട്ടാം തിയതി കാസർകോട് മുതൽ പമ്പ വരെ രഥയാത്ര നടത്തും. പുനപരിശോധന ഹർജി മാത്രം കണക്കിലെടുത്തല്ല ബിജെപി നിലപാടെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി. ശബരിമല വിഷയത്തിൽ ഹൈന്ദവ സംഘടനകളെ ഏകോപിപ്പിച്ച് ബിജെപി നടത്തുന്ന സമരം പാർട്ടി നേട്ടമുണ്ടാക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. വരുന്ന അഞ്ചാം തിയതിയും മണ്ഡലകാലത്തിലും സ്വീകരിക്കേണ്ട തുടർസമരപരിപാടികളാണ് കൊച്ചിയിൽ ചേരുന്ന സംസ്ഥാന നേതൃ യോഗത്തിൽ ചർച്ചയാകുന്നത്. പ്രതിഷേധം സജീവമാക്കി മുന്നോട്ട് പോകുന്നത് വഴി സംസ്ഥാന സർക്കാരിനെ പരമാവധി സമ്മർദ്ദത്തിലാക്കുകയാണ് ലക്ഷ്യം.
Comments