ഹാഷിംപുര കൂട്ടക്കൊല കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 16 പ്രതികളെ ദില്ലി ഹൈക്കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. 1987ല്‍ മീററ്റില്‍ 42 മുസ്ലീം യുവാക്കളെ അര്‍ദ്ധ സൈനിക വിഭാഗമായ പൊവിന്‍ഷ്യല്‍ ആര്‍മ്ഡ് കോണ്‍സ്റ്റബുലറിയിലെ അംഗങ്ങള്‍ വെടിവെച്ച് കൊന്നെന്നാണ് കേസ്. എന്നാല്‍ 2015ല്‍ വിചാരണകോടതി പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. പ്രതികളാരെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്.
Comments