You are Here : Home / News Plus

ശബരിമല പ്രക്ഷോഭം ആളിക്കത്തിക്കാന്‍ അമിത് ഷാ കേരളത്തിലേയ്ക്ക്

Text Size  

Story Dated: Tuesday, October 23, 2018 10:23 hrs UTC

ന്യൂഡല്‍ഹി: ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത് ഷാ ശിവഗിരി മഠം അടക്കമുള്ള ഹൈന്ദവ സന്യാസി നേതൃത്വവുമായി ചര്‍ച്ച നടത്തും. അമിത് ഷായുടെ സന്ദര്‍ശന പശ്ചാത്തലത്തില്‍ ശബരിമല പ്രശ്‌നത്തില്‍ വിശദമായ സമരപരിപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉച്ചക്ക് 3 മണിക്ക് കൊച്ചിയില്‍ എന്‍.ഡി.എ. യോഗം ചേരും. വെള്ളിയാഴ്ച്ചയാണ് അമിത് ഷാ കേരളത്തില്‍ എത്തുന്നത്.നേരത്തേ മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാറ്റിവച്ചതായിരുന്നു അമിത്ഷായുടെ സന്ദര്‍ശനം. കഴിഞ്ഞ ദിവസം ബി.ജെ.പി. നേതാവ് പി.കെ. കൃഷ്ണദാസുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് ഈ തീരുമാനം. കണ്ണൂരിലും ശിവഗിരി മഠത്തിലും നടക്കുന്ന പൊതു പരിപാടികളില്‍ അമിത്ഷാ പങ്കെടുക്കും. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആര്‍.എസ്. എസും കെ.സുരേന്ദ്രനുള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കളും ആദ്യം സുപ്രീം കോടതി വിധിയോടൊപ്പമായിരുന്നെങ്കിലും വിശ്വാസ സമൂഹം എതിരാണെന്നു കണ്ട് പിന്നീട് സമരം ഏറ്റെടുക്കുകയായിരുന്നു. വിധി നടപ്പാക്കുമെന്ന പിണറായി സര്‍ക്കാരിന്റെ ഉറച്ച തീരുമാനവും നവോത്ഥാന സമരങ്ങളില്‍ മുന്നില്‍ നിന്നിട്ടുള്ള കോണ്‍ഗ്രസിന് ഉറച്ച ഒരു നിലപാട് ഇതുവരെ എടുക്കാന്‍ സാധിക്കാതെ വന്നതും ബി.ജെ.പി.ക്ക് അനുകൂല ഘടകങ്ങളായി. ലോക്‌സഭാ ഇലക്ഷന്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ ഹൈന്ദവ വോട്ടുകളുടെ ഏകീകരണമാണ് ബി.ജെ.പി.യുടെ മുഖ്യ അജണ്ട.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.