You are Here : Home / News Plus

ആരോപണങ്ങളെല്ലാം തന്‍റെ നേര്‍ക്കെന്ന് മോഹന്‍ലാല്‍

Text Size  

Story Dated: Friday, October 19, 2018 10:30 hrs UTC

സിനിമ മേഖലയിലെ സ്ത്രീ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഉന്നയിച്ച വിഷയങ്ങളില്‍ ആരോപണങ്ങള്‍ പ്രചരിക്കുന്നത് തന്‍റെ പേരിലെന്ന് മോഹന്‍ലാല്‍. അമ്മയുടെ പേരിലല്ല, ഇപ്പോള്‍ മോഹന്‍ലാല്‍ എന്ന പേരിലാണ് വിമര്‍ശനങ്ങള്‍ വരുന്നത്. എന്തിനാണ് ഇതെല്ലാം തന്‍റേ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നതെന്ന് മനസിലാകുന്നില്ല. കേരളത്തിന് പുറത്ത് പോലും പ്രശ്നങ്ങളെല്ലാം മോഹന്‍ലാലിന്‍റെ പേരിലാണ്. മോഹന്‍ലാലാണ് ഇതിനെല്ലാം കാരണമെന്നുള്ള പ്രചാരണങ്ങള്‍ ശരിയല്ല. എന്‍റെ മുകളിലേക്കാണ് കാര്യങ്ങള്‍ വരുന്നത്. ഡബ്ല്യൂസിസിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ എന്ന് വരുന്നു. താന്‍ എന്തിനാണ് അടി കൊള്ളുന്നത്. ഇതെല്ലാം തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. താന്‍ ഇക്കാര്യങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ല. ഇതിലൊന്നും ചീത്ത കേള്‍ക്കേണ്ട ആളല്ല താനെന്ന് വിശ്വസിക്കുന്നു. എന്നെ അറിയാത്തവര്‍ എന്നെ ഏറെ നന്നായി അറിയുന്ന പോലെ ഓരോന്ന് വിളിച്ച് പറയുന്നു. താനൊരു വ്യക്തിയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്നിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നത് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്നും താരം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More