You are Here : Home / News Plus

ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു

Text Size  

Story Dated: Wednesday, July 10, 2013 02:43 hrs UTC

എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു.രാവിലെ ആറ് മണിമുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. സോളാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന അടിയന്തര എല്‍.ഡി.എഫ് യോഗമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.എം.എല്‍.എമാര്‍ക്കെതിരെ ഗ്രെനേഡ് പ്രയോഗിച്ചതിനെതിരെ സമഗ്ര അന്വേഷണം എല്‍.ഡി.എഫ് യോഗം ആവശ്യപ്പെട്ട്. ഈ മാസം 22 മുതല്‍ രാപ്പകല്‍ സത്യാഗ്രഹം ആരംഭിക്കാനും എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു. സെക്രട്ടേറിയേറ്റിന് മുന്നില്‍ ഇടത് എം.എല്‍.എമാരുടെ ധര്‍ണ്ണക്കിടയിലേക്ക് പോലീസ് നടത്തിയ കണ്ണീര്‍വാതക പ്രയോഗത്തില്‍ വി.എസ് അടക്കമുള്ള നേതാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • വി.സിന്റെ ദേഹാസ്വാസ്ഥ്യം ഗ്രനേഡിന്റെ ഉഗ്ര ശബ്ദം മൂലം : ഡോക്ടര്‍മാര്‍
    വി.സിന്റെ ദേഹാസ്വാസ്ഥ്യം ഗ്രനേഡിന്റെ ഉഗ്ര ശബ്ദം മൂലമാണന്ന് ഡോക്ടര്‍മാര്‍ .വി.എസ്സിന്റെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന്...