You are Here : Home / News Plus

ചവറ കെ.എം.എം.എല്ലില്‍ വീണ്ടും വാതകചോര്‍ച്ച; അമ്പതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Text Size  

Story Dated: Thursday, August 07, 2014 07:50 hrs UTC

ചവറ കെ.എം.എം.എല്ലില്‍ വാതകച്ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്പതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശങ്കരമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ ദേശീയ പാത ഉപരോധിക്കുകയാണ്. അതേസമയം ഇന്ന് വാതക ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് കെ.എം.എം.എല്‍ അധികൃതര്‍ പറഞ്ഞു.രാവിലെ 9.45 നായിരുന്നു സംഭവം. കഴിഞ്ഞ ദിവസവും കെ.എം.എം.എല്ലില്‍ വാതകചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട അറുപതോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.