You are Here : Home / News Plus

ആറുലക്ഷം രൂപക്ക് കുഞ്ഞിനെ വിറ്റു; ഡോക്ടര്‍ക്കെതിരെ കേസ്

Text Size  

Story Dated: Monday, August 04, 2014 05:41 hrs UTC

പയ്യന്നൂര്‍: അവിഹിതഗര്‍ഭത്തില്‍ ഉണ്ടായ കുഞ്ഞിനെ ആറു ലക്ഷം രൂപക്ക് വില്‍പന നടത്തിയെന്ന പരാതിയില്‍ പയ്യന്നൂരിലെ ഗൈനക്കോളജിസ്റ്റ് ഡോ. ശ്യാമളയുള്‍പ്പടെ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയെ വാങ്ങിയ മുരളീധര പൊതുവാള്‍, ഭാര്യ അനിത, പയ്യന്നൂര്‍ നഗരസഭ ജനന രാജിസ്ട്രാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. 2010ല്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെയാണ് വിറ്റത്. സമാന രീതിയില്‍ വേറെയും വില്‍പനകള്‍ നടത്തിയതായും ആരോപണമുണ്ട്. പരാതി ഗൗരവമുള്ളതാണെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.