You are Here : Home / News Plus

കുംഭകോണം സ്‌കൂള്‍ തീപിടിത്തം: 10 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

Text Size  

Story Dated: Wednesday, July 30, 2014 07:21 hrs UTC

തമിഴ്‌നാട്ടിലെ കുംഭകോണത്ത് സ്‌കൂളിന് തീപ്പിടിച്ച് 94 കുട്ടികള്‍ മരിച്ച കേസില്‍ 10 പേര്‍ കുറ്റക്കാരാണെന്ന് തഞ്ചാവൂരിലെ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. സ്‌കൂള്‍ സ്ഥാപകനും ഹെഡ്മിസ്ട്രസും അടക്കമുള്ളവര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും അടക്കം 11 പ്രതികളെ കോടതി വെറുതെവിട്ടു. 2004 ജൂലായ് 16 നാണ് കൃഷ്ണാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ തീപ്പിടിത്തം ഉണ്ടായത്. 200 ഓളം കുട്ടികള്‍ തീപ്പിടിത്തമുണ്ടായ സ്‌കൂളില്‍ ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.