You are Here : Home / News Plus

എം.എല്‍.എ ഹോസ്റ്റല്‍ ; ജയചന്ദ്രനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ ചോദ്യം ചെയ്യും

Text Size  

Story Dated: Wednesday, July 30, 2014 04:05 hrs UTC

എം.എല്‍.എ ഹോസ്റ്റലില്‍ ഒളിവില്‍ കഴിയാന്‍ കൊച്ചി ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭക്കേസിലെ പ്രതി ജയചന്ദ്രനെ സഹായിച്ചവരെ പോലീസ് ചോദ്യം ചെയ്യും. വിശദമായി ചോദ്യം ചെയ്യാനായി ജയചന്ദ്രനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ബുധനാഴ്ച അപേക്ഷ നല്‍കും. അതേസമയം, എം.എല്‍.എ ഹോസ്റ്റലില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച വിഷയത്തില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ വിളിച്ച സര്‍വകക്ഷിയോഗം ബുധനാഴ്ച നടക്കും. രാവിലെ 11 നാണ് യോഗം. എം.എല്‍.എ ഹോസ്റ്റലിലെ മുറികളിലും ഫ്ലാറ്റുകളിലും വരുത്തേണ്ട മാറ്റങ്ങള്‍ യോഗം തീരുമാനിക്കും.
ശരത്ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത എം.എല്‍.എ ഹോസ്റ്റല്‍മുറിയില്‍ ജയചന്ദ്രന്‍ രണ്ടാഴ്ചയോളം താമസിച്ചിരുന്നുവെന്നാണ് ആരോപണം. അതേസമയം, പെണ്‍വാണിഭ കേസിലെ പ്രതി എം.എല്‍.എ ഹോസ്റ്റലില്‍ താമസിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാര്‍ നിയമസഭാ സെക്രട്ടറിക്ക് വിശദീകരണം നല്‍കി. നോട്ടീസ് ലഭിച്ച ഏഴു പേരില്‍ മറ്റുള്ളവര്‍ ബുധനാഴ്ച വിശദീകരണം നല്‍കിയേക്കും. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.