You are Here : Home / News Plus

സോളാര്‍ കമ്മീഷന്‍ നിയമനം ചോദ്യം ചെയ്തുള്ള സരിതയുടെ ഹര്‍ജി തളളി

Text Size  

Story Dated: Friday, July 25, 2014 04:00 hrs UTC

സോളാര്‍ കേസ് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് പ്രതി സരിത നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി. കമ്മീഷന്‍ രൂപവത്കരണത്തിന്റെ തുടര്‍ച്ചയായി ഒരു നോട്ടീസ് കിട്ടിയെന്നതിന്റെ പേരില്‍ വ്യക്തിക്ക് ഇത്തരം തീരുമാനങ്ങളെ ചോദ്യം ചെയ്യാനാവില്ലെന്നും ഹൈക്കോടതി ജഡ്ജി കെ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി. കമ്മീഷനെ നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി നിലനില്‍ക്കില്ല. ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണ വിഷയം പരിശോധിച്ചാല്‍ അത് ഏതെങ്കിലും വ്യക്തിക്കെതിരല്ലെന്നത് വ്യക്തമാണ്. അതിനാല്‍ ഹര്‍ജി അംഗീകരിക്കാനാവില്ലെന്നും കോടതി വിലയിരുത്തി. വിഷയത്തിന്റെ യാഥാര്‍ഥ്യം ബോധ്യപ്പെടുന്നതിനാണ് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.