You are Here : Home / News Plus

വിമാന ദുരന്തം: റഷ്യക്കെതിരെ യുഎസ്

Text Size  

Story Dated: Sunday, July 20, 2014 05:59 hrs UTC

മലേഷ്യന്‍ വിമാനം യുക്രെയ്‌നില്‍ തകര്‍ന്നു വീണ സംഭവത്തില്‍ റഷ്യക്കെതിരെ ആരോപണവുമായി യുഎസ് രംഗത്ത്. വിമാനം തകര്‍ക്കുന്നതിനുവേണ്ടി വിമതര്‍ക്ക് മിസൈല്‍ കൈമാറിയത് റഷ്യയാണന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ആരോപിച്ചു. ഇത് സംബന്ധിച്ച് റഷ്യന്‍ വിമത നേതാക്കള്‍ നടത്തിയ ഫോണ്‍ സംഭാഷണം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

വിമാനം തകര്‍ത്ത മിസൈല്‍ വിക്ഷേപിക്കപ്പെട്ടത് വിമത മേഖലയില്‍ നിന്നുമാണെന്നും മീസൈല്‍ വിക്ഷേപിക്കുന്നതിന് റഷ്യ വിമതര്‍ക്ക് പരിശീലനം നല്‍കിയിരുന്നതായും കെറി വ്യക്തമാക്കി. അതേസമയം, വിമാനദുരന്തത്തിന്റെ അന്വേഷണത്തില്‍ സഹകരിക്കാന്‍ റഷ്യയ്ക്ക് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമേറുന്നുണ്ട്. റഷ്യക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് യൂറോപ്യന്‍ യൂണിയനോട് യുക്രെയ്ന്‍ ആവശ്യപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.