You are Here : Home / News Plus

മുംബൈ അന്ധേരിയിലെ 22 നിലകെട്ടിടത്തില്‍ അഗ്നിബാധ

Text Size  

Story Dated: Friday, July 18, 2014 08:42 hrs UTC

മുംബൈ അന്ധേരിയിലെ ലോട്ടസ് ബിസിനസ് പാര്‍ക്കിന്‍റെ  21ാം നിലയില്‍ വന്‍ അഗ്നിബാധ. രാവിലെ 11 മണിയോടെയാണ് തീപടരുന്നത് ശ്രദ്ധയില്‍പെട്ടത്. അല്പസമയത്തിനകം തൊട്ടുതാഴെയുള്ള നിലയിലേക്കും തീപടര്‍ന്നു. 22 നിലകളിലായി നിരവധി ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന ലോട്ടസ് പാര്‍ക്കില്‍ നിന്നും ആളുകളെപൂര്‍ണമായും ഒഴിപ്പിച്ചു. തീകത്തുന്ന വിവരമറിഞ്ഞ് കെട്ടിടത്തിലെ ആളുകള്‍ രക്ഷപ്പെടാനായി തിക്കും തിരക്കുംകൂട്ടി ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീയണക്കാനായി അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. രണ്ടുനിലകള്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആളപായമുണ്ടായതായി സൂചനകളില്ല. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.