ന്യൂഡല്‍ഹി: അദാനിയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാറിന്‍െറ അനുമതി. അദാനി പോര്‍ട്ടിനും പ്രത്യേക സാമ്പത്തിക മേഖലക്കുമായി ഇന്ത്യയിലെ പടിഞ്ഞാറന്‍ തീരങ്ങളിലെ 8,481 ഹെക്ടര്‍ ഭൂമിയില്‍ വികസനത്തിനായാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കടല്‍ വെള്ളത്തില്‍ നിന്നും ഉപ്പ് ശേഖരിക്കുന്ന ഭീമന് പ്ളാന്റ് സ്ഥാപിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. യു.പി.എ സര്‍ക്കാറിന്റ കാലത്ത് അനുമതി തടഞ്ഞു വെക്കപ്പെട്ട പദ്ധതിയായിരുന്നു ഇത്.
Comments