You are Here : Home / News Plus

പുതിയ പ്ലസ് ടു കോഴ്‌സ് തുടങ്ങുന്നതിന് അനുമതി

Text Size  

Story Dated: Wednesday, July 16, 2014 05:47 hrs UTC

ഹൈക്കോടതി വിധി പരിഗണിച്ച് പ്ലസ് ടു ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലെയും ഹൈസ്‌കൂളുകളില്‍ പ്ലസ് ടു കോഴ്‌സ് തുടങ്ങുന്നതിന് പ്രത്യേക മന്ത്രിസഭാ യോഗം അനുമതി നല്‍കി.
ഇതിന് പുറമെ, നേരത്തെ മരവിപ്പിച്ചിരുന്ന പട്ടിക പരിഗണനയ്ക്ക് എടുക്കും. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള സ്‌കൂളുകളാണ് ഈ പട്ടികയിലുള്ളത്. ഇതിലെ അര്‍ഹമായവയ്ക്ക് അനുമതി നല്‍കും. സ്‌കൂള്‍ അനുവദിക്കുന്നത് സംബന്ധിച്ച ചര്‍ച്ച ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ തുടരും. ഇതുസംബന്ധിച്ച തീര്‍പ്പ് മന്ത്രിസഭായോഗം മുഖ്യമന്ത്രിക്ക് വിട്ടിട്ടുമുണ്ട്. അധിക സാമ്പത്തിക ബാധ്യതകളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. പുതിയ ബാച്ചുകളും അനുവദിക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.