You are Here : Home / News Plus

ട്രായ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി

Text Size  

Story Dated: Monday, July 14, 2014 10:10 hrs UTC

 ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഭേദഗതി ബില്‍ പാസായി. ലോക്‌സഭയില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസായത്
കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ അവതരിപ്പിച്ച ട്രായ് ഭേദഗതി ബില്ലിനെ കോണ്‍ഗ്രസും ഇടതുപക്ഷവും ശക്തമായി എതിര്‍ത്തിരുന്നു. മുന്‍ ട്രായി മേധാവി നൃപേന്ദ്ര മിശ്രയെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കുന്നതിനാണ് ട്രായ് നിയമത്തില്‍ ഭേദഗതി വരുത്തിയത്.
തൃണമൂല്‍ കോണ്‍ഗ്രസും എഐഎഡിഎംകെയും ബില്ലിനെ പിന്തുണച്ചു. നേരത്തെ ബില്ലിനെ എതിര്‍ക്കുമെന്നാണ് തൃണമൂല്‍ പറഞ്ഞിരുന്നതെങ്കിലും പിന്നീട് നിലപാടില്‍ മാറ്റം വരുത്തുകയായിരുന്നു. പ്രിന്‍സിപ്പില്‍ സെക്രട്ടറിമാരെ നിയമിക്കുന്നതിന് പ്രധാനമന്ത്രിക്ക് അവകാശമുണ്‌ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു തൃണമൂല്‍ നിലപാട് മാറ്റിയത്. ഇടതുപക്ഷവും കോണ്‍ഗ്രസും സഭയില്‍ നിന്നും ഇറങ്ങിപ്പോയി. സ്വകാര്യതാല്‍പ്പര്യത്തെ മുന്‍നിര്‍ത്തിയുള്ള നടപടിയാണിതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.