You are Here : Home / News Plus

ബ്രസീലിന് സ്വന്തം നാട്ടില്‍ നാണം‌കെട്ട തോല്‍‌വി

Text Size  

Story Dated: Sunday, July 13, 2014 05:49 hrs UTC

ബ്രസീലിന് സ്വന്തം നാട്ടില്‍ നാണം‌കെട്ട തോല്‍‌വി. ലൂസേഴ്സ് ഫൈനലില്‍ മുഖമുയര്‍ത്താനാവാതെ മഞ്ഞപ്പടയെ ഗ്രൌണ്ടിന് വെളിയിലേക്ക് കടത്തി ആര്യന്‍ റോബന്റെ പട മൂന്നാം സ്ഥാനം ഉറപ്പിച്ചു.ഡച്ച് പടയ്ക്ക് മുന്നില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്രസീലിയയില്‍ നടന്ന മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ അതിഥേയര്‍ പരാജയപ്പെട്ടത്. കളിയുടെ 57 ശതമാനം സമയവും ബോള്‍ കൈയില്‍ വച്ചിട്ടും ഗോള്‍ നേടാന്‍ സാധിക്കാത്തത് തന്നെയായിരുന്നു ബ്രസീലിന്റെ പരാജയത്തിന്റെ പ്രധാന കാരണം.

വാന്‍ പേഴ്‌സിയും റോബനും ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ ജര്‍മനിക്കെതിരായ മത്സരത്തില്‍ എന്നവണ്ണം ബ്രസീലിന്റെ പ്രതിരോധത്തിലെ ദൗര്‍ബല്യം ഒരിക്കല്‍ക്കൂടി മറനീക്കി പുറത്തുവരുന്നതാണ് കണ്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.