You are Here : Home / News Plus

ജനസൗഹൃദ ബജറ്റെന്ന്‍ സദാനന്ദഗൗഡ

Text Size  

Story Dated: Tuesday, July 08, 2014 05:58 hrs UTC

നരേന്ദ്രമോദി സര്‍ക്കാറിന്റെ പ്രഥമ റെയില്‍വേ ബജറ്റ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി സദാനന്ദഗൗഡ ലോക്‌സഭയില്‍ അവതരിപ്പിക്കും. ജനസൗഹൃദ ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് സദാനന്ദഗൗഡ പറഞ്ഞു. ബജറ്റ് അവതരിപ്പിക്കാനായി പാര്‍ലമെന്റിലേക്ക് തിരിക്കും മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വെയുടെ ആധുനികവത്കരണത്തിന് ഊന്നല്‍ നല്‍കുന്നതും യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതുമാകും ബജറ്റെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരിപ്പിക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ യാത്രാ-ചരക്ക് കൂലി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റില്‍ നിരക്ക് വര്‍ധനയ്ക്ക് സാധ്യത കുറവാണ്. പൊതുസ്വകാര്യമേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ വിദേശനിക്ഷേപം കൊണ്ടുവരുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാവും. പുതിയ പാതകളും വണ്ടികളും അധികമൊന്നും പ്രഖ്യാപിക്കാനിടയില്ല. നിലവിലുള്ള പദ്ധതികളില്‍ ഒഴിച്ചുകൂടാനാവാത്തവ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായിരിക്കും ഊന്നല്‍ നല്‍കുക. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.