You are Here : Home / News Plus

മധ്യപ്രദേശില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വകാര്യ ഇ-മെയില്‍ വിലക്ക്

Text Size  

Story Dated: Monday, July 07, 2014 10:04 hrs UTC

മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍സ്വകാര്യ ഇ-മെയില്‍ സര്‍വീസുകള്‍ക്ക് വിലക്ക്.
സര്‍ക്കാര്‍ ഉദ്യോഗ്യസ്ഥര്‍ക്ക് ജി-മെയില്‍, ഹോട്ട്‌മെയില്‍, റെഡിഫ്‌മെയില്‍, യാഹൂ തുടങ്ങിയ സേവനങ്ങള്‍ ഔദ്യോഗികാവശ്യങ്ങള്‍ക്കായി ഇനി മുതല്‍ ഉപയോഗപ്പെടുത്താനാവില്ല.

പുതിയതായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഔദ്യോഗിക ആശയവിനിമയത്തിനായി ഔദ്യോഗിക ഇ-മെയില്‍ ഐഡി നല്‍കും. രാജിവയ്ക്കുകയോ സര്‍വീസില്‍ നിന്ന് പിരിഞ്ഞു പോകുകയോ ചെയ്യുന്ന പക്ഷം, ഉദ്യോഗസ്ഥരുടെ ഇ-മെയില്‍ ഐഡി പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്യും.
ഔദ്യോഗികരേഖകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി കൊണ്ടുവന്ന മാറ്റമാണിത്.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.