You are Here : Home / News Plus

മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Text Size  

Story Dated: Monday, July 07, 2014 09:56 hrs UTC



ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കര്‍ണാടക സര്‍ക്കാര്‍ തനിക്കു ചികിത്സ നിഷേധിക്കുകയാണെന്നാണ് മദനിയുടെ വാദം. തനിക്ക് ചികിത്സ നല്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നു കാട്ടിയാണ് മദനി പരാതി നല്കിയത്. എന്നാല്‍ ജാമ്യം ലഭിക്കാനായി മദനി കളവു പറയുകയാണെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ഞായറാഴ്ച സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കിയത്. മദനിക്ക് എല്ലാ വിദഗ്ധ ചികിത്സയും ഉറപ്പുവരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.