You are Here : Home / News Plus

ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേരൊഴിവാക്കല്‍ തന്റെ സമ്മതത്തോടെയല്ലെന്ന് ചീഫ് ജസ്റ്റിസ്

Text Size  

Story Dated: Wednesday, July 02, 2014 03:54 hrs UTC

സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിന് കൊളീജിയം ശുപാര്‍ശ ചെയ്ത ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേര് ഒഴിവാക്കിയത് തന്റെ സമ്മതത്തോടെയല്ലെന്ന് ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ വ്യക്തമാക്കി. അതേസമയം, ജുഡീഷ്യറിയുടെ നിഷ്പക്ഷതയില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഏകപക്ഷീയമായിട്ടാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേരൊഴിവാക്കിയതെന്ന് ലോധ കുറ്റപ്പെടുത്തി. ജസ്റ്റിസ് ബി.എസ്. ചൗഹാന്റെ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോപാല്‍ സുബ്രഹ്മണ്യം തനിക്കയച്ച കത്ത് പരസ്യപ്പെടുത്തിയതില്‍ നിരാശയുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സമ്മതം പിന്‍വലിച്ചു കൊണ്ടുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 30 വാക്കുകളുള്ള മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.