You are Here : Home / News Plus

നിരക്കുവര്‍ധന: ബി ജെ പി, ശിവസേന എം പിമാര്‍ റെയില്‍വെ മന്ത്രിയെ സന്ദര്‍ശിച്ചു

Text Size  

Story Dated: Tuesday, June 24, 2014 08:12 hrs UTC

മഹാരാഷ്ട്രയില്‍ നിന്നുള്ള ബി ജെ പി, ശിവസേന എം പിമാര്‍ ചൊവ്വാഴ്ച രാവിലെ റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡയെ സന്ദര്‍ശിച്ചു. തീവണ്ടി നിരക്കുവര്‍ധന ഭാഗികമായെങ്കിലും പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍ ആയിരുന്നു സന്ദര്‍ശനം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. മുംബൈയിലെ ലോക്കല്‍ ട്രെയിന്‍ യാത്രക്കാരെ പ്രതീകൂലമായി ബാധിക്കുന്ന നിരക്കുവര്‍ധന ബി ജെ പിയ്ക്ക് തിരിച്ചടിയാകുമെന്ന് സംസ്ഥാന നേതാക്കള്‍ക്ക് ആശങ്കയുണ്ട്. നിരക്കുവര്‍ധന ന്യായീകരിക്കാന്‍ കഴിയാത്തതാണെന്ന അഭിപ്രായമാണ് യാത്രക്കാര്‍ക്കുള്ളതെന്ന് മുതിര്‍ന്ന ബി ജെ പി നേതാവും മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവുമായ വിനോദ് തോഡെ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും രംഗത്തെത്തിയിരുന്നു. തീവണ്ടി നിരക്കുവര്‍ധന ഇന്ന് അര്‍ധരാത്രിമുതല്‍ നിലവില്‍വരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.