You are Here : Home / News Plus

ഭരണമാറ്റം ഭൂട്ടാനുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി

Text Size  

Story Dated: Monday, June 16, 2014 08:19 hrs UTC



ഇന്ത്യയിലെ ഭരണമാറ്റം ഭൂട്ടാനുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സദ്ഭരണത്തിനാണ് ഇന്ത്യന്‍ ജനത ബിജെപിയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചത്. അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നതിന് ഈ ഭൂരിപക്ഷം സഹായകമാണ്. ഹിമാലയന്‍ താഴ്‌വരയിലുള്ള രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഈ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു സംയുക്ത കായികമേള നടത്തണമെന്നും മോദി പറഞ്ഞു.

ഭൂട്ടാന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍, ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ചരിത്രപരമായ ഒരു ബന്ധമുണെ്ടന്ന് മോദി പറഞ്ഞു. ഈ ബന്ധം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂട്ടാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യ നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ഇരട്ടിയാക്കുമെന്നും ഇരുപതു ലക്ഷം പുസ്തകങ്ങളും ആനുകാലികങ്ങളും ലഭിക്കുന്ന ഡിജിറ്റില്‍ ലൈബ്രറി സ്ഥാപിക്കുമെന്നും മോദി പ്രഖ്യാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.