You are Here : Home / News Plus

ലോക്സഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

Text Size  

Story Dated: Wednesday, June 04, 2014 05:30 hrs UTC

 16ാമത് ലോക്സഭയുടെ ആദ്യസമ്മേളനത്തിന് ബുധനാഴ്ച തുടക്കമാകും. കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ ആകസ്മിക വേര്‍പാടിന്‍െറ ദുഃഖാന്തരീക്ഷത്തിലാണ് ഡല്‍ഹിയിലെ രാഷ്ട്രീയ കേന്ദ്രങ്ങള്‍. അന്തരിച്ച നേതാവിന് ആദരാഞ്ജലികളര്‍പ്പിച്ച് സഭ മറ്റു നടപടികളിലേക്ക് കടക്കാതെ ഇന്നത്തേക്ക് പിരിയാനാണ് സാധ്യത.ആദ്യരണ്ടുദിനങ്ങളില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ജൂണ്‍ ആറിന് സ്പീക്കര്‍ തെരഞ്ഞെടുപ്പുമാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ബുധനാഴ്ചത്തെ സഭാ നടപടികള്‍ മുടങ്ങിയാല്‍ വെള്ളിയാഴ്ച സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്താനാകുമോയെന്ന് വ്യക്തമല്ല. 543 അംഗങ്ങള്‍ ഓരോരുത്തരായി സത്യവാചകം ചൊല്ലി സ്ഥാനമേല്‍ക്കേണ്ടതുണ്ട്. അംഗങ്ങളുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച ഉച്ചക്കകം പൂര്‍ത്തിയാക്കി ഉച്ചക്കുശേഷം സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള ആലോചനയിലാണെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More