You are Here : Home / News Plus

മന്ത്രിസഭാ പുന:സംഘടന : ചര്‍ച്ച നടന്നില്ലെന്ന്‍ സുധീരന്‍

Text Size  

Story Dated: Saturday, May 31, 2014 07:20 hrs UTC

സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും പാര്‍ട്ടിതലത്തില്‍ നടന്നിട്ടില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു. കേരള പ്രസ് അക്കാദമിയില്‍ വിദ്യാര്‍ഥികളുമായി സംവേദിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടിയായാണ് സുധീരന്‍ മന്ത്രിസഭാ പുന:സംഘടനയുടെ കാര്യം പറഞ്ഞത്. മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാല്‍ , ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടിതലത്തില്‍ അത്തരത്തില്‍ യാതൊരുവിധ ചര്‍ച്ചയും നടന്നിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.