You are Here : Home / News Plus

യു.ജി.സി സംഘത്തിന്‍െറ സന്ദര്‍ശനം: ക്രൈസ്റ്റ് കോളജില്‍ ലാത്തിചാര്‍ജ്

Text Size  

Story Dated: Friday, May 23, 2014 05:40 hrs UTC

സ്വയംഭരണാവകാശം നല്‍കുന്നതുമായി ബന്ധപ്പെട്ട് യു.ജി.സി സംഘം സന്ദര്‍ശിക്കുന്നത് തടയാന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഉപരോധിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. 10.30ഓടെയാണ് സംഭവം. കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നത് ചെറുക്കുന്നതിന്‍െറ ഭാഗമായാണ് മുന്‍കൂട്ടി പ്രഖ്യാപിച്ച് ഉപരോധം സംഘടിപ്പിച്ചത്. രാവിലെ ഒമ്പതോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധം തുടങ്ങി. വന്‍ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു.10.30ഓടെ യു.ജി.സി സംഘമത്തെി. ഇവര്‍ക്ക് കോളജില്‍ പ്രവേശിക്കാന്‍ സൗകര്യമൊരുക്കാന്‍ പൊലീസ് സമരക്കാരെ നീക്കുന്നതിനിടെ കല്ളേറും തുടര്‍ന്ന് ലാത്തിചാര്‍ജും ഉണ്ടായി. ചിതറിയോടിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ക്കു നേരെയും കല്ലെറിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More