You are Here : Home / News Plus

അനധികൃത ചിട്ടിക്കമ്പനികളുടെ പ്രവര്‍ത്തനം തടയും : ചെന്നിത്തല

Text Size  

Story Dated: Tuesday, May 20, 2014 06:56 hrs UTC

അനധികൃത ചിട്ടിക്കമ്പനികളുടെ പ്രവര്‍ത്തനം തടയാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. റിസര്‍വ് ബാങ്കിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ധനകാര്യ സ്ഥാപനങ്ങള്‍ അനുസരിക്കണം.ഓപറേഷന്‍ കുബേര അനധികൃതമായി ജനങ്ങളെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ്. നിയമപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഇതില്‍ ഭയപ്പെടേണ്ടതില്ല.പാവപ്പെട്ടവരുടെ കയ്യില്‍ നിന്ന് വെള്ള പേപ്പര്‍ ഒപ്പിട്ടു വാങ്ങല്‍, മുദ്രപത്രങ്ങള്‍ വാങ്ങല്‍ അടക്കമുള്ളവ അനധികൃതമാണ്. അതൊന്നും സര്‍ക്കാര്‍ അനുവദിച്ചുകൊടുക്കില്ല.നിയപരമായി പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More